കോട്ടയം ജില്ലാ ബധിര അസോസിയേഷന്റെ അന്തരാഷ്ട്ര ആംഗ്യ ഭാഷാദിനാചരണം നാളെ ഏറ്റുമാനൂരില്‍


കോട്ടയം ജില്ലാ ബധിര അസോസിയേഷന്റെ  അന്തരാഷ്ട്ര ആംഗ്യ ഭാഷാദിനാചരണം നാളെ ഏറ്റുമാനൂരില്‍  എസ്.എം.എസ്.എം. പബ്ലിക്ക് ലൈബ്രറി ഹാളില്‍ ഞായറാഴ്ച  രാവിലെ 10 മണിക്ക്  ആരംഭിക്കും.


 ഏറ്റുമാനൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ എം.പി. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭിന്നശേഷി അവകാശനിയമം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ലൈബ്രറി ജനറല്‍ സെക്രട്ടറി അഡ്വ. പി രാജീവ് ചിറയില്‍ നടത്തും.



ആംഗ്യ ഭാഷ സന്ദേശം വിളംബരം ചെയ്തു റാലിയും ഉണ്ടായിരിക്കും. ഉച്ചക്കു ശേഷം പൊതു സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ലാലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് ജില്ലാ ബധിര അസോസിയേഷന്‍ ഭാരവാഹികളായ ജോബിമോന്‍ കെവി,  പി ജെ ജയിംസ്, സന്തോഷ് സി, രശ്മി മോഹന്‍, സീമ ജയിംസ്, അല്‍ഫോ ജോസഫ് തുടങ്ങിയവര്‍ അറിയിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments