സഹകരണ സംഘങ്ങള്‍ ഇടതുപക്ഷം കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്നും പാലാ നിയോജക മണ്ഡലത്തിലെ തന്നെ നിരവധി സഹകരണ സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും മുന്‍ എം.പി. ജോയി എബ്രാഹം പറഞ്ഞു.
യൂ.ഡി.എഫ്. പാലാ നിയജോകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 15 വരെ നടത്തുന്ന പദയാത്രയുടെ ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ് എന്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
യൂ.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കെ.പി.സി.സി. മെമ്പര്‍ തോമസ് കല്ലാടന്‍, ജോര്‍ജ് പുളിങ്കാട്, ആര്‍. പ്രേംജി, തോമസ് ഉഴുന്നാലില്‍, ചൈത്രം ശ്രീകുമാര്‍, ചാക്കോ തോമസ്, അനസ് കണ്ടത്തില്‍, വിശ്വന്‍ തണ്ടുംപുറത്ത്, സി.റ്റി. രാജന്‍, സതീഷ് ചൊള്ളാനി, സോജി ഗോപി, വി.സി. പ്രിന്‍സ്, റോബി ഊടുപുഴ, ബെന്നി കച്ചിറമറ്റം, സന്തോഷ് കാവുംകാട്ട്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, മത്തച്ചന്‍ അരീപ്പറമ്പില്‍, കെ.സി. കുഞ്ഞുമോന്‍, ജോഷി വട്ടക്കുന്നേല്‍, ജോസ് വടക്കേക്കര, ഷിബു പൂവേലില്‍, എബിന്‍ വാട്ടപ്പിള്ളില്‍, ജോബി നമ്പുടാകം, കെ.റ്റി. ജോസഫ്, ഷീല ബാബു, ജോബി കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.



0 Comments