പച്ചക്കറികളിലെല്ലാം നിര്‍മ്മല സ്‌കൂള്‍ വളപ്പില്‍ നൂറുമേനി വിളഞ്ഞു..... വിളവെടുപ്പ് ഉത്സവമായി


തക്കാളി, വെണ്ട, വഴുതന, മുളക്, ഇഞ്ചി, ചേന, കോവയ്ക്ക തുടങ്ങി പച്ചക്കറികളെല്ലാം ചേന്നാട് നിര്‍മ്മല എല്‍.പി സ്‌കൂളിന്റെ അടുക്കളത്തോട്ടത്തില്‍ നന്നായി വിളഞ്ഞു. 


 

ഇന്ന് നടത്തിയ വിളവെടുപ്പ് ഉത്സവം കുട്ടികളും രക്ഷകര്‍ത്താക്കളും അധ്യാപകരും ആഘോഷമാക്കി.

പൂഞ്ഞാര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് എട്ടുകൂട്ടം പച്ചക്കറികള്‍ കുട്ടികള്‍ നട്ടുപരിപാലിച്ച് വിളവെടുക്കാന്‍ പാകത്തില്‍ വളര്‍ത്തി വലുതാക്കിയത്.



പച്ചക്കറികളുടെ  വിളവെടുപ്പ് ഉത്സവം പൂഞ്ഞാര്‍ കൃഷി ഓഫീസര്‍ എബ്രഹാം സ്‌കറിയ നടത്തി. 


സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിതാ. വി നായര്‍, എസ് ആര്‍ ജി കണ്‍വീനര്‍ ആര്‍ രാജേഷ്, പി ടി എ പ്രസിഡന്റ് സരിത അശോകന്‍, എം പി ടിഎ പ്രസിഡന്റ് ജോസ്‌ന ബാബു,  രഞ്ജുഷ സി ആര്‍, അശ്വതി എസ്, ശരത്, മോളി വക്കച്ചന്‍, സിന്ധു വി ജി രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments