സ്തനാര്‍ബുദ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ചാരിറ്റബിള്‍ സൊസൈറ്റിയായ ഹെയര്‍ ഫോര്‍ യുവിന്റെ ആഭിമുഖ്യത്തില്‍ പാലാ ജനറലാശുപത്രിയില്‍ ചൊവ്വാഴ്ച കേശദാന ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കീമോ ചികിത്സയ്ക്കിടെ മുടി ഇല്ലാതാകുന്ന അര്‍ബുദ രോഗികള്‍ക്ക് സൗജന്യമായി വിഗ് നിര്‍മിച്ച് നല്‍കും. സന്നദ്ധരായവരുടെ മുടി സ്വീകരിച്ചാണ് വിഗുകള്‍ തയ്യാറാക്കി നല്‍കുന്നത്.
സന്നദ്ധരായവര്‍ക്ക് ക്യാമ്പില്‍ മുടി ദാനമായി നല്‍കുവാന്‍ സൗകര്യമൊരുക്കും. വരും നാളുകളില്‍ ഇത്തരക്കാര്‍ക്കായി കൂടുതല്‍ ക്യാന്വുകള്‍ പാലാ ജനറലാശുപത്രിയില്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചടങ്ങില്‍ മാണി സി.കാപ്പന്‍ എം.എല്‍.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് മഹേഷ് പി. രാജു, സെക്രട്ടറി ജിബിന്‍ പി. ദാസ് എന്നിവര്‍ പങ്കെടുത്തു.
.jpeg)


0 Comments