കേരള യൂത്ത് ഫ്രണ്ട് (എം ) മുന്‍ മണ്ഡലം പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന രാജേഷ് പള്ളത്തില്‍ അനുസ്മരണം നടത്തി.
കേരള കോണ്‍ഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ജൂബിച്ചന്‍ ആനിത്തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എംപി അനുസ്മരണം നടത്തി.
യശ്ശശരീരരായ എ.ടി. ജോസഫ് എട്ടിയില്‍ (മുന്‍ മണ്ഡലം പ്രസിഡന്റ്), വി.കെ. വര്‍ഗീസ് വള്ളോംപുരയിടം (മുന്‍ മണ്ഡലം പ്രസിഡന്റ്), ആന്റണി തോമസ് പാറാംതോട്ട് (മുന്‍ മണ്ഡലം സെക്രട്ടറി), പി.എ. വര്‍ക്കി പന്തലാടിയില്‍ (മുന്‍ മണ്ഡലം വൈസ് പ്രസിഡന്റ്), ഇ.ഡി. ആന്റണി ഇരുക്കല്‍ (മുന്‍ മണ്ഡലം വൈസ് പ്രസിഡന്റ്), ബിജോയ് വാതല്ലൂര്‍ (യൂത്ത് ഫ്രണ്ട് എം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി) എന്നിവരുടെ ഫോട്ടോ അനാഛാദനം ചെയുകയും ചെയ്തു.
യോഗത്തില്‍ പ്രൊഫ. ലോപ്പസ് മാത്യു (ജില്ലാ പ്രസിഡന്റ്), സാജന്‍ തൊടുക (സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം), തോമസുകുട്ടി വട്ടക്കാട്ട്, അവിരാച്ചന്‍ കോക്കാട്ട്, ജോണി ഏറത്ത് (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍), സിറിയക് ചാഴികാടന്‍ (യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി), എല്‍ബി കുഞ്ചറക്കാട്ടില്‍ (യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്), ജോര്‍ജ് കാഞ്ഞമല (പ്രവാസി കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), സില്‍വി വില്‍സണ്‍ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സിനി ജോയ് (പഞ്ചായത്ത് മെമ്പര്‍മാര്‍), ജോസുകുട്ടി പൂവേലി (കെടിയുസി എം നിയോജകമണ്ഡലം പ്രസിഡന്റ്), തോമസ് കപ്പിലുമാക്കല്‍, ടോമി കപ്പിലുമാക്കല്‍ (മുന്‍ മണ്ഡലം പ്രസിഡണ്ടുമാര്‍), ജോസ് തെക്കേല്‍ (കര്‍ഷക യൂണിയന്‍ മണ്ഡലം പ്രസിഡന്റ്) ജസ്റ്റിന്‍ വട്ടക്കുന്നേല്‍ (യൂത്ത് ഫ്രം മണ്ഡലം പ്രസിഡന്റ്) തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments