സ്‌കൂട്ടറില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു.




സ്‌കൂട്ടറില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. തീക്കോയി ഞണ്ടുകല്ല് പടിയപള്ളില്‍ പി.എന്‍. അനില്‍കുമാര്‍ (മുരളി-53) ആണ് മരിച്ചത്. 

മേലുകാവ് കാഞ്ഞിരംകവലയില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്. ആശാരിപ്പണിക്കാരനായിരുന്ന അനില്‍കുമാര്‍ ജോലി സംബന്ധമായ ആവശ്യത്തിന് മുട്ടം ഭാഗത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

അനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാഞ്ഞിരംകവലയില്‍ വച്ച് കാറിടിക്കുകയായിരുന്നു. മുട്ടത്തു നിന്നും ഈരാറ്റുപേട്ട പോകുകയായിരുന്നു കാര്‍. ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 


 

മേലുകാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സുജ പാല മാളിയേക്കല്‍ കുടുംബാംഗം. മക്കള്‍: അനശ്വര, അശ്വിനി. മരുമകന്‍: സൂരജ് എറണാകുളം. സംസ്‌കാരം ഞായറാഴ്ച പത്തിന് വീട്ടുവളപ്പില്‍




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments