പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്ന അനുജൻ അത്തിക്കയം (86) അന്തരിച്ചു.
മൃതദേഹം സെപ്റ്റംബർ 27ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടയം വാരിശ്ശേരി ചാണ്ടീസ് ലവണ്ടർ ഫ്ളാറ്റിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം
കല്ലുങ്കത്ര സെന്റ് ജോർജ് പള്ളിയിൽ
1958ൽ ആരംഭിച്ച പൗരധ്വനി ദിനപ്പത്രം, വാരിക, ആരോഗ്യ ശാസ്ത്രം മാസിക, ബാലകേരളം മാസിക തുടങ്ങിയവയുടെ ചീഫ് എഡിറ്റർ ആയിരുന്നു.
ഭാര്യ :കറുകപ്പടി ഗാർഡൻസിൽ സാറാമ്മ കുര്യൻ.
മക്കൾ :അനിത അനിൽ കണ്ടത്തിൽ, ജിജോ സാമുവൽ അനിയൻ, ബിജൂ നൈനാൻ(ദുബൈ.)
മരുമക്കൾ: എബ്രഹാം ജോൺ കണ്ടത്തിൽ, അഡ്വ. അൻജു യോയാക്കി, ലിൻഡ ഗ്രോണോവിക്.



0 Comments