ചേർപ്പുങ്കൽ പാളയം ആണ്ടൂർ പാളയം കടപ്ലാമറ്റം പിഡബ്ല്യു റോഡുകൾ തകർന്നു.


ചേർപ്പുങ്കൽ പാളയം ആണ്ടൂർ പാളയം കടപ്ലാമറ്റം പിഡബ്ല്യു റോഡുകൾ തകർന്നു. 

ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന ഹൈവേയും പാലാ കോഴ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ ആണ്ടൂർ  റോഡും കിഴക്കേ മാറിടം പാളയം പ്രദേശങ്ങളെ പഞ്ചായത്ത് ആസ്ഥാനമായ കടപ്ലാ മറ്റവമായി  ബന്ധിപ്പിക്കുന്ന പാളയം കടപ്ലാമറ്റം റോഡും തകർന്നു നിരവധി നെടുമ്പാശ്ശേരി യാത്രക്കാർ പ്രയോജനപ്പെടുത്തുന്ന ചേർപ്പുങ്കൽ ആണ്ടൂർ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യണമെന്ന് ആവശ്യം അധികാരികൾ എന്നും അവഗണിക്കുകയാണ്. 

കടുത്തുരുത്തി മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് ആയതിനാൽ എല്ലാ വികസന കാര്യങ്ങളിലും ഈ പ്രദേശം അവഗണിക്കപ്പെടുകയാണ് തൊട്ടടുത്ത പാലാമണ്ഡലത്തിലെ സമാന്തര റോഡുകൾ എല്ലാം ഉന്നത ഗുണനിലവാരത്തിൽ ടാറിങ് നടത്തിയിട്ടും അവയെക്കാൾ പ്രാധാന്യമുള്ള ഈറോഡ് താഴപ്പെടുകയാണ് രണ്ടുമാസം മുമ്പ് ഈ രണ്ട് പിഡബ്ല്യു റോഡുകളിലും നടത്തിയ കുഴിയടയ്ക്കൽ യാതൊരു പ്രയോജനവും ചെയ്തില്ല എന്നു മാത്രമല്ല വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തു.



 ഈ റോഡുകൾ എത്രയും വേഗം റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പാലാ പൗരാവകാശ സമിതി  ആവശ്യപ്പെട്ടു പ്രസിഡണ്ട്  ജോയി കളരിക്കൽ  അധ്യക്ഷത വഹിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments