കരൂര്‍ പഞ്ചായത്തിലെ കുടക്കച്ചിറ വാര്‍ഡില്‍ ജനങ്ങള്‍ക്കും കൂവയ്ക്കമല ക്ഷേത്രത്തിനും സെന്റ് തോമസ് മൗണ്ട് പള്ളിക്കും ഭീഷണിയാകുംവിധം പാറമട അനുവദിച്ച കരൂര്‍ പഞ്ചായത്ത് ഭരണ സമിതി കുടക്കച്ചിറ നിവാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ കുറ്റപ്പെടുത്തി. അഴിമതിക്ക് പഞ്ചായത്ത് ഭരണസമിതി നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കരൂര്‍ പഞ്ചായത്തില്‍ നടത്തുന്ന അഴിമതികള്‍ക്കെതിരെ കരൂര്‍ പഞ്ചായത്ത് പടിക്കല്‍ കേരള കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു സജി.
പാറമടകള്‍ക്കെതിരെ കുടക്കച്ചിറ പള്ളി വികാരിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ പഞ്ചായത്ത് സമിതിയിലെ ഭരണപക്ഷക്കാര്‍ നാട്ടുകാര്‍ക്കൊപ്പമാണെന്ന് വരുത്തി തീര്‍ക്കാനായി സമരത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നും സജി മഞ്ഞക്കടമ്പന്‍ കുറ്റപ്പെടുത്തി. കരൂര്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച വിശ്രമ കേന്ദ്രവും പാര്‍ക്കും ചെടികളും നശിപ്പിച്ച് അനധികൃതമായി കെട്ടിടം നിര്‍മിക്കുകയും ഹോട്ടലാക്കി മാറ്റുകയും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാതാക്കുകയും ചെയ്തതില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേരള കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം പ്രസിഡണ്ട് ജോസ് കുഴികുളം അധ്യക്ഷത വഹിച്ചു. ബോബി മൂന്നുമാക്കല്‍, ജയിംസ് ചടനാക്കുഴി, ടോമി താണോലില്‍, ബേബി പാലിയക്കുന്നേല്‍, കുഞ്ഞുമോന്‍ ഒഴുകയില്‍, ബേബി പുന്നക്കുഴി, ബെന്നി നാടുകാണി, കുര്യന്‍ കണ്ണങ്കുളം, മാമ്മച്ചന്‍ പൂവേലില്‍, ജോയ്‌സ് പുതിയാമഠം, ജോര്‍ജ് തറപ്പില്‍, കുട്ടിച്ചന്‍ ചവറനാനിക്കല്‍, റെജി നാടുകാണി, നോയല്‍ ലൂക്ക്, ഡിജു സെബാസ്റ്റ്യന്‍, ജസ്റ്റിന്‍ പാറപ്പുറത്ത്, മെല്‍ബിന്‍ പറമുണ്ട, വിശ്വന്‍ പയപ്പാര്‍, ദേവ് കല്ലുങ്കല്‍, വിനോദ് പറടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments