എല്‍എസ് ജിഡി ജില്ലാ ജോയിന്റ് ഡയറക്ടറുടെ പരിശോധന സംഘവും തൊടുപുഴ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും സംയുക്തമായി തൊടുപുഴ നഗരപരിധിയിലുള്ള ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബുധനാഴ്ച്ച പരിശോധന നടത്തി.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഹോട്ടലുകളിലെ ശുചിത്വം,മാലിന്യ സംസ്‌കരണം, അജൈവപാഴ് വസ്തുക്കള്‍ കൈമാറ്റം എന്നിവ സംബന്ധിച്ചും വ്യാപാരസ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് കണ്ടുപിടിക്കുന്നതിനും നിയമടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25000 രൂപ വീതം പിഴയും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്ക് 10000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി.
കേരള സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് പരിശോധനകള്‍ കാര്യക്ഷമമാക്കുന്നത്.59 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 13 സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ വില്‍പ്പന നടത്തിയത് കണ്ടെത്തുകയും 4 സ്ഥാപനങ്ങളില്‍ നിന്നും മാലിന ജലം പൊതു ഇടങ്ങളിലേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തുകയും.മാലിന ജലം പൊതു ഇടങ്ങലിലേക്ക് ഒഴുക്കി വിട്ടത് കണ്ടെത്തിയ 17 സ്ഥാപനങ്ങള്‍ക്ക് ആകെ 1,85,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി.15കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് പിടിച്ചെടുത്തത്.
എല്‍എസ് ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ സി, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജേഷ് വി ഡി, എന്‍ എച്ച് പ്രജീഷ് കുമാര്‍, ദീപ പി വി, സുനില്‍കുമാര്‍ എം ജി ജൂനിയര്‍ സൂപ്രണ്ട്, മാനുവല്‍ ജോസ് സീനിയര്‍ ക്ലാര്‍ക്ക്, വിനീത്‌കെ വിജയന്‍ ക്ലാര്‍ക്ക്, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അബ്ദുല്‍ എസ് മൊയ്തീന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.



0 Comments