'ദ കഡാവര്‍'' സിനിമയ്ക്ക് 5 ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍



നവാഗത സംവിധായകനും ഏറ്റുമാനൂര്‍ സ്വദേശിയുമായ അജി.കെ. സെബാസ്റ്റ്യന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച ''ദ കഡാവര്‍ എന്ന മലയാള സിനിമയ്ക്ക് അഞ്ച് ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചു. 

കൊല്‍ക്കൊത്തയിലെ ഹൌറയില്‍ നടന്ന 'സത്യജിത്, ഋത്വിക് , മൃണാള്‍, ഇന്റര്‍നാഷണല്‍ കൊല്‍ക്കൊത്ത ഫിലിം ഫെസ്റ്റിവലിലാണ്  സിനിമ അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.



ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ദേവികൃഷ്ണ വിജയ് മികച്ച നടിക്കുള്ള അവാര്‍ഡും കരസ്ഥമാക്കി. ഒരു സ്ത്രീപക്ഷ സിനിമയെങ്കിലും, മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിട്ടുള്ള കാലിക പ്രസക്തിയുള്ള ഒരു സന്ദേശം ഈ സിനിമയില്‍ അടങ്ങിയിരിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍കള്‍ പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന ബോഡിയാണ് ''കഡാവര്‍ എന്നറിയപ്പെടുന്നത്.


അതിസങ്കീര്‍ണവും ഉദ്വേഗം നിറഞ്ഞതുമായ ഈ സിനിമ അവയവ ദാനം പോലെ പ്രധാനപ്പെട്ട ഒരു മഹത്തായ സന്ദേശം നല്കുന്നുവെന്ന് .അജി.കെ. സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചിത്രത്തിന്റെ കാമറമാന്‍ സജി അരുവിത്തുറയാണ്. പശ്ചാത്തല സംഗീതം ഇമ്മാനുവേല്‍ ജോണ്‍സണ്‍, എഡിറ്റിങ് വി.എഫ്.എക്‌സ്‌റിച്ചിന്‍ അജി സെബാസ്റ്റ്യന്‍, ഗാനരചന മണികണ്ഠന്‍ കാഞ്ഞാങ്ങാട്, സംഗീതം ഗിച്ചിന്‍ അജി സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.



ജി.ബി.ജസ്റ്റിന്‍  നിര്‍മിച്ച  ചിത്രത്തില്‍ റവ.ഫാ. ജയിംസ് മുല്ലശ്ശേരി, മാത്തുക്കുട്ടി മാങ്കോട്ടില്‍, പ്രകാശ് ചെങ്ങന്നൂര്‍, ഡോ. മനു സി.. കണ്ണൂര്‍, ചന്ദ്രശേഖരന്‍, സോമുമാത്യു, ആല്‍ബി അജി, സഞ്ജു നെടുംകുന്നേല്‍, സിനി ജിനേഷ്, എന്നിവര്‍ക്കൊപ്പം 80-ല്‍ പരം പുതുമുഖ അഭിനേതാക്കളും കോട്ടയം മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികളും അഭിനയിച്ചിട്ടുണ്ട് .





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments