കൂട്ടിക്കൽ മഴ - നദീ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.


കൂട്ടിക്കൽ മഴ - നദീ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
 

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉത്ഘാടനം ചെയ്തു. സെന്റ് ജോർജ് ഹൈസ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. 


 

സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് വടക്കേമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. മഴമാപിനി കൈമാറ്റം ദേശീയ ജൈവവൈവിധ്യ അവാർഡ് ജേതാവും മണിമലയാർ സംരക്ഷണസമിതി പ്രസിഡന്റുമായ ശ്രീ. വി.എൻ. ഗോപിനാഥപിള്ള നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. അനൂപ് തേനമ്മാക്കൽ, സ്നേഹതീരം ഭാരവാഹികളായ ശ്രീ. ജോണി പൊട്ടംകുളം, ശ്രീ. ബഷീർ, അദ്ധ്യാപക പ്രതിനിധി  ശ്രീമതി ഷിജി കുര്യാക്കോസ്, ഫ്രാൻസീസ് മാത്യു എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ക്രമീകരിച്ച സിറ്റിസൺ സയൻസ് കിയോസ്ക് വിദ്യാർത്ഥികൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. 



2018ലെ അതിതീവ്ര മഴയും പ്രളയവും സൃഷ്ടിച്ച സാഹചര്യങ്ങളാണ് ഇന്നത്തെ മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയിലേക്ക് എത്തിച്ചേർന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അതിതീവ്ര മഴയുടെയും കാലാവസ്ഥ പ്രതിസന്ധികളുടെയും ഭാഗമായുള്ള ദുരന്തങ്ങളെ പ്രാദേശികമായ ജന ജാഗ്രതയിലൂടെ പരിമിതപ്പെടുത്തുകയാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. 

 


തീവ്ര മഴ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച കൂട്ടിക്കൽ മേഖലയിൽ മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയുടെ അനുഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് മഴ പുഴ നിരീക്ഷണ സംവിധാനം ആരംഭിക്കാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. 

മീനച്ചിൽ നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി നിരവധി സ്കൂളുകളിലും കോളേജുകളിലും ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ച് നിരന്തരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ഒരു ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലും ആരംഭിച്ചുകൊണ്ടാണ് മഴ - നദീ നിരീക്ഷണ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments