റബ്ബര്‍ വിലയിടിവിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം രാജ്ഭവന് മുമ്പില്‍ നടക്കുന്ന ധര്‍ണയില്‍ കോട്ടയം ജില്ലയില്‍ നിന്ന് 500 പേര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.
ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ അണിചേരും.
ചെയര്‍മാന്‍ ജോസ് കെ മാണി എംപി ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്യും.
തോമസ് ചാഴികാടന്‍ എം പി, എംഎല്‍എമാര്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.





0 Comments