വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്ക് പൈസ അനുവദിക്കാത്ത സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നു - സജി മഞ്ഞക്കടമ്പില്‍.



എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചകഞ്ഞിക്ക് പോലും പൈസ അനുവദിക്കാതെ ധൂര്‍ത്ത് നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.



എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും, വിലക്കയറ്റത്തിനും, കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയ്ക്കുമെതിരെയും, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍
18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയലിന് മുന്നോടിയായി കടനാട് പഞ്ചായത്തില്‍ നടന്ന യുഡിഎഫ് പദയാത്ര പിഴക് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പില്‍.



യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ടോം കോഴിക്കോട് അധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ മത്തച്ചന്‍ അരീപ്പറമ്പില്‍, ഡിസിസി സെക്രട്ടറി ആര്‍ സജീവ്, കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസ് വടക്കേക്കര, അപ്പച്ചന്‍ മൈലക്കല്‍, സിബി ചക്കാലക്കല്‍, റീത്താമ്മ ജോര്‍ജ്, ബിനു വള്ളോംപുരയിടം, ബേബി ഈരൂരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 


കടനാട് ജംഗ്ഷനില്‍ നടന്ന സമാപന സമ്മേളനം കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റര്‍ ഉദ്ഘാടനം ചെയ്തു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments