പിചാശു ബാധയുണ്ടെന്ന് വിശ്വസിപ്പിച്ചു, മന്ത്രവാദത്തിന്റെ മറവില്‍ 13 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍



മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. 

പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടില്‍ ആലിക്കുട്ടി മസ്താന്‍ (60) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ മറവില്‍ ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് നിരവധി പരാതികള്‍ മുന്‍പും ഉണ്ട്.കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റണം എന്ന ആവശ്യവുമായി വ്യാജ സിദ്ധനെ സമീപിക്കുകയായിരുന്നു. 


തുടര്‍ന്ന് ആലിക്കുട്ടി പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കലിന്റെ മറവിലായിരുന്നു പീഡനം. 


കര്‍മ്മങ്ങള്‍ക്കെന്ന വ്യാജേന കുട്ടിയുടെ വീട്ടിലേക്കും ഇയാളുടെ വീട്ടിലേയ്ക്കും വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments