ചേര്‍പ്പുങ്കലും വള്ളിച്ചിറയിലും കര്‍ഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


ചേര്‍പ്പുങ്കലും വള്ളിച്ചിറയിലും കര്‍ഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

 
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് (കല്ലൂര്‍ പള്ളി) യില്‍ കര്‍ഷക ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു. 

പള്ളി വികാരി റവ. ഫാ. ജെയിംസ് കണ്ടങ്കരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് കെ.സി.സി. രൂപത പ്രസിഡന്റ് ബാബു പറമ്പിടത്തുമലയില്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. 


കെ.സി.സി. രൂപത ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. കര്‍ഷക ഫോറം രൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. കര്‍ഷക ഫോറം കിടങ്ങൂര്‍ ഫൊറോന കണ്‍വീനര്‍ ജോണ്‍ മാവേലി, സാജന്‍ പുത്തന്‍പള്ളി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോയി വടക്കേക്കുറ്റ് സ്വാഗതവും, ഷിമ്മി മഞ്ഞാങ്കല്‍ നന്ദിയും പറഞ്ഞു.



വള്ളിച്ചിറ ചെറുകര സെന്റ് മേരീസ് പള്ളിയില്‍ കര്‍ഷക ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. 


പള്ളി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കെ.സി.സി. അതിരൂപത ട്രഷറര്‍ ജോണ്‍ തെരുവത്ത് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കെ.സി.സി.യൂണിറ്റ് പ്രസിഡന്റ് ജോണി വെട്ടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി റവ. ഫാ. ബെന്നി കന്നുവെട്ടിയേല്‍ അനുഗ്ര പ്രഭാഷണം നടത്തി. 


പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, അതിരൂപത കര്‍ഷക ഫോറം ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, ഷിജു മണ്ണൂക്കുന്നേല്‍, ജോണ്‍ മാവേലി, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. റ്റോമി കൊഴുവന്താനം സ്വാഗതവും ചാക്കോ താന്നിയാനിയ്ക്കല്‍ നന്ദിയും പറഞ്ഞു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments