ഡിവിഷന്‍ ഓഫീസ് പാലായില്‍ പ്രവര്‍ത്തിക്കും. മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതി ജല അതോറിറ്റിയുടെ ഏറ്റവും വലിയ പദ്ധതി.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പാലാ നിയോജക മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന വന്‍കിട ജല വിതരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച പ്രൊജക്ട് ഡിവിഷന്‍ ഓഫീസ് പാലായിലാണ് സ്ഥാപിക്കുകയെന്ന് ജോസ് കെ മണി എം.പി അറിയിച്ചു.
നഗരസഭകള്‍ക്കായി 'അമൃത്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും കരൂര്‍ ഗ്രാമപഞ്ചായത്ത് മേഖലയ്ക്കായി പ്രത്യേക കുടിവെള്ള പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജല അതോറിറ്റി നടപ്പാക്കുന്ന ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നാണ് 1243 കോടിയുടെ മലങ്കര-മീനച്ചില്‍ ജലജീവന്‍ പദ്ധതിയെന്നും ജോസ് കെ മാണി എം.പി. ചൂണ്ടിക്കാട്ടി.





0 Comments