രണ്ടാം ഘട്ട കൃഷിയിറക്കൽ ആരംഭിച്ചു.




നാട്ടിലെ കർഷകക്കൂട്ടായ്മയായ എലിക്കുളം നാട്ടു ചന്തയുടെ ആഭിമുഖ്യത്തിൽ സമ്മിശ്ര കൃഷിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 

ഒന്നരയേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ്. കൃഷിയിറക്കുന്നത്.രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ നിർവ്വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷനായിരുന്നു. 

പാമ്പാടി ബ്ലോക്കു പഞ്ചായത്തംഗം ബെറ്റി റോയ് മുഖ്യ പ്രഭാഷണാ നടത്തി. ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ. നാട്ടു ചന്ത പ്രസിഡന്റ് വി. എസ്. സെബാസ്റ്റ്യൻ വെച്ചുർഎന്നിവർ സംസാരിച്ചു. 

 


 

രാജു അമ്പലത്തറ, ഔസേപ്പച്ചൻ ഞാറയ്ക്കൽ. ശശിധരൻ പാമ്പാടിയത്ത്, വിൽസൺ പാമ്പൂരി, മോഹന കുമാർ കുന്നപ്പള്ളി കരോട്ട് , ജോസ് പഴേപറമ്പിൽ, സോണിച്ചൻ ഗണപതി പ്ലാക്കൽ, ജെയ്സൺ കൊല്ലം കുന്നേൽ എന്നിവരാണ് സമ്മിശ്ര കൃഷിയിലെ കർഷകർ.  ആദ്യ ഘട്ടമായി വാഴ വിത്തു നട്ടു കൊണ്ട് മാണി. സി. കാപ്പൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തിരുന്നു. വാഴ കപ്പ, കാച്ചിൽ . ചേമ്പ്, കാച്ചിൽ, എന്നിവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments