''എന്റെ ബാല്യം മോശമായിരുന്നില്ല, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു, ആ നല്ല സമയങ്ങളുടെ ഒരേയൊരു കാരണം എന്റെ അച്ഛന്‍ തന്നെയാണ്''



മലയാള സിനിമയിലെ രണ്ട് പ്രശസ്തരായ താരങ്ങളാണ് ഉര്‍വശിയും മനോജ് കെ. ജയനും. പ്രണയിച്ച് വിവാഹിതരായ ഇവര്‍ വിവാഹമോചിതരാണ്. 

പുനര്‍വിവാഹിതരുമാണ്. മനോജ്-ഉര്‍വ്വശി ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട് കുഞ്ഞാറ്റയെന്ന തേജലക്ഷ്മി.ഉര്‍വശിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം കുഞ്ഞാറ്റ വളര്‍ന്നത് മനോജ് കെ. ജയന്റെ സംരക്ഷണത്തിലാണ്. 

കഴിഞ്ഞ ദിവസം മകള്‍ തന്നെ കാണാനെത്തിയ സന്തോഷം സോഷ്യല്‍മീഡിയ വഴി ഉര്‍വശി പങ്കുവെച്ചിരുന്നു. അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് തേജലക്ഷ്മി എഴുതിയ കുറിപ്പാണ് ശ്രദ്ദേയമായിരിക്കുന്നത്.'' എന്നെ ചിരിപ്പിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ആദ്യ ദിവസം മുതല്‍ അദ്ദേഹം എപ്പോഴും ഞാന്‍ സന്തോഷവതിയാണെന്ന് ഉറപ്പുവരുത്തുകയും എന്റെ കണ്ണ് നനയാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.


 

എനിക്ക് മോശം ബാല്യമായിരുന്നെന്ന് കരുതിയ എല്ലാ ആളുകളോടയുമായി പറയുന്നു.എന്റെ ബാല്യം മോശമായിരുന്നില്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ആ നല്ല സമയങ്ങളുടെ ഒരേയൊരു കാരണം എന്റെ അച്ഛന്‍ തന്നെയാണ്. അദ്ദേഹം തമാശക്കാരനാണ്, സ്‌നേഹമുള്ളവനാണ്, വളരെ പിന്തുണയുള്ളവനാണ്. ഞാന്‍ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വാക്കുകളില്‍ പറയാന്‍ അറിയില്ല''





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments