ജില്ല റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു



ഇടുക്കി ജില്ല സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് അരിക്കുഴ- പാറക്കടവ്‌ റോഡില്‍ വച്ച് നടത്തി. 

മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി മത്സരങ്ങള്‍ ഉദ്ഘടാനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഡോ. റോഷ്നി ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ജോര്‍ലി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.



വിജയികള്‍ക്ക് കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം, പി. കെ. രാജേന്ദ്രന്‍ (സ്പോര്‍ട്സ് കൗണ്‍സില്‍ നിരീക്ഷകന്‍), ഡോ. അനുപ്രിയ പി. മണി (ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, സ്പോര്‍ട്സ് മെഡിസിന്‍) തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷെല്‍ബിന്‍ ജോസ് നന്ദിയും പറഞ്ഞു. പി. കെ. രാജേഷ്, മനീഷ് രാജന്‍, ഷിന്റോ ഷാജി, സുഭാഷ്, അസീസ് കെ. എം. തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments