കായിക രംഗം കടുത്ത അവഗണനയില്‍ - വി.സി. പ്രിന്‍സ്




കഴിഞ്ഞ കുറെ നാളുകളായി കായിക രംഗം കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് പാലാ നഗരസഭ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ്.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പോലും ഇതുവരെ ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്ത് ജീവിതഭദ്രതയാണ് ഈ രംഗത്തേക്ക് എത്തുന്നവര്‍ക്ക് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള സിന്തറ്റിക് ട്രാക്കുകളോ, ഇന്‍ഡോര്‍ കോട്ടുകളോ കേരളത്തില്‍ ഇല്ല എന്നത്  വേദനാജനകമാണ് ഇപ്പോള്‍ ഉള്ള സിന്തറ്റിക് ട്രാക്കുകള്‍ ആകട്ടെ അറ്റകുറ്റപ്പണി നടത്താതെ ഉപയോഗശൂന്യമാകുന്നു. ആത്മാര്‍ത്ഥതയുള്ള ഒരു വിഭാഗം കോച്ചുകളുടെയും കായിക അധ്യാപകരുടെയും, ചില സ്‌കൂള്‍,കോളേജ് മാനേജ്‌മെന്റിന്റെയും  താല്പര്യം മാത്രമാണ് ഈ മേഖല ഇവിടെ നിലനില്‍ക്കുന്നത്.


 

 ഗവണ്‍മെന്റ് ഒരു കായിക നയം പ്രഖ്യാപിച്ച് മതിയായ ജോലിയും ജീവിത സംരക്ഷണവും കായികതാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ടതാണ്. രാജ്യാന്തര മത്സരങ്ങള്‍ക്ക് പുതുതലമുറ എത്തണമെങ്കില്‍ അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഗവര്‍മെന്റ് അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വലിയൊരു തകര്‍ച്ചയായിരിക്കും കായികരംഗത്ത് ഉണ്ടാവുക എന്ന കാര്യത്തില്‍ സംശയമില്ല എന്ന് പാലാ നഗരസഭ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് അറിയിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments