രാമപുരം പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് കൊടിയേറി



രാമപുരം സെന്റ്  അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന്റെ കൊടിയേറ്റ് കര്‍മ്മം വികാരി റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ നിര്‍വഹിച്ചു. 

ഒക്ടോബര്‍  16 നാണ് പ്രധാന തിരുനാള്‍ ദിനം. തിരുനാളിനെത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കായി നേര്‍ച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്‍പ്പെടെ വിപുലമായ ക്രമീകരണങ്ങളാണ്  വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെയ്തുവരുന്നത്. വൈസ് പോസ്റ്റുലേറ്റര്‍ റവ. ഫാ. തോമസ് വെട്ടുകാട്ടിലിന്റെ നേതൃത്വത്തില്‍ വോളന്റീയേഴ്സിന്റെ വിപുലമായ യോഗം ചേര്‍ന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ത്ഥനകളുടെ അഞ്ചാം ദിനമായിരുന്ന ഇന്നലെ നീറന്താനം സെന്റ് തോമസ് ഇടവകയില്‍ നിന്നുള്ള തീര്‍ത്ഥാടനം വൈകിട്ട് 3ന് കുഞ്ഞച്ചന്റെ കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥനകള്‍ നടത്തി. വികാരി റവ. ഫാ. ആന്റണി തയ്യില്‍ നേതൃത്വം നല്‍കി. നാലു മണിക്ക് കൊടിയേറ്റിനെ തുടര്‍ന്ന് രാമപുരം ഇടവകാംഗങ്ങളായ വൈദികര്‍ ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.



നവനാള്‍ പ്രാര്‍ത്ഥനകളുടെ ആറാം ദിനമായ നാളെ രാവിലെ 9 ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. വൈകിട്ട് 3 ന് ഏഴാച്ചേരി  സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയില്‍ നിന്നുള്ള തീര്‍ത്ഥാടനം കുഞ്ഞച്ചന്റെ കബറിടത്തില്‍ എത്തിച്ചേരും. വികാരി റവ. ഫാ. ലുക്കോസ് കൊട്ടുകാപ്പിള്ളില്‍ നേതൃത്വം നല്കും. വൈകിട്ട് 4 ന് ഭരണങ്ങാനം സെന്റ് അല്‍ഫോന്‍സാ  തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും. തുടര്‍ന്ന് നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments