സ്വീകരണം നല്‍കി



ചന്ദ്രയാന്‍-3യുടെ പിന്നില്‍ പ്രവര്‍ത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി. 

ദൗത്യസംഘാംഗവും കുമ്മണ്ണൂര്‍ സ്വദേശിയും ഐ.എസ്.ആര്‍.ഒ ഡെപ്യൂട്ടി ഡയറക്ടറുമായ ടി.ആര്‍. ഹരിദാസിനും ഭാര്യ ആനന്ദവല്ലിക്കുമാണ് സ്‌കൂളില്‍ സ്വീകരണം നല്‍കിയത്.



സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.ബി. സജി ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.പി. സിന്ധുമോളും ഹെഡ്മാസ്റ്റര്‍ ബിജു കുമാറും ചേര്‍ന്ന് ഉപഹാര സമ്മര്‍പ്പണം നടത്തി. 

താന്‍ പഠിച്ച സ്‌കൂളില്‍ വീണ്ടുമെത്തിയതിലും സ്വീകരണമേറ്റു വാങ്ങിയതിലും ഏറെ സന്തോഷമുണ്ടെന്നും മറുപടി പ്രസംഗത്തില്‍ ടി.ആര്‍. ഹരിദാസ് പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംവദിച്ച ഹരിദാസ് ചന്ദ്രയാന്‍-3 ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments