വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര - സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നവംബര്‍ 3 ന് നടത്തുന്ന ദില്ലി മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്ത് അഞ്ച് മേഖലാ ജാഥകള്‍ ഒക്ടോബര്‍ മാസം 9 മുതല്‍ 12 വരെ പ്രചരണം നടത്തുകയാണ്.
എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം. വി ശശിധരന്‍ ക്യാപ്റ്റനും കെ.എസ് ടി. എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് വൈസ് ക്യാപ്റ്റനും കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ: മെന്റ് എംപ്ലോയ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ അഭിലാഷ് മാനേജരുമായിട്ടുള്ള ജാഥക്ക് നാളെ 12 മണിക്ക് പാലാ ളാലം പാലത്തിന് സമീപം സ്വീകരണം നല്‍കുന്നു. ജീവനക്കാരും അദ്ധ്യാപകരും വര്‍ഗ്ഗ ബഹുജന സംഘടനകളും പങ്കെടുത്ത് സ്വീകരണ പരിപാടി വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



0 Comments