ഭരണങ്ങാനം പഞ്ചായത്തില്‍ യോഗ പരിശീലകരെ വേണം.




ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി വനിതകള്‍ക്ക് യോഗാ പരിശീലനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള യോഗ പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

 


 

താത്പര്യമുള്ള പരിശീലകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 20 ന് വൈകിട്ട് 4 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് അസി. സെക്രട്ടറി രശ്മി മോഹന്‍ അറിയിച്ചു. 

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും യോഗയില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍, യോഗ അസോസിയേഷന്‍ അംഗീകാരമുള്ളവര്‍ എന്നിവര്‍ക്കപേക്ഷിക്കാം.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments