ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ലയണ്‍സ് ഡിസ്ട്രിക്ട് 318 ആ യൂത്ത് എംപവര്‍മെന്റിന്റേയും മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന്റേയും മോഡല്‍ ലയണ്‍സ് ക്ലബ്ബിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല മെഗാ സന്നദ്ധരക്തദാന ക്യാമ്പും പാലാ സെന്റ് തോമസ് കോളേജ് നടത്തി.
കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ആയുഷ്മാന്‍ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷം ദേശീയ രക്തദാന ദിനാചരണം നടത്തിയത്. 2022 - 23 ലെ രക്തദാന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് പാലാ സെന്റ് തോമസ് കോളേജിന് ലഭിച്ചു.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനവും മെഗാ രക്തദാന ക്യാമ്പും മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
അവാര്‍ഡ് വിതരണവും എം എല്‍ എ നിര്‍വ്വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പാള്‍ ഡോ.ജയിംസ് ജോണ്‍ മംഗലത്ത് സന്ദേശം നല്കി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജിമ്മി ജോസഫ് , സാവിയോ കാവുകാട്ട്, മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഡോക്ടര്‍ ചിത്രാ ജയിംസ്, ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, എച്ച് ഡി എഫ് സി ബാങ്ക് മാനേജര്‍ പ്രദീപ് ജി നാഫ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജയേഷ് ആന്റണി, പ്രെഫ. റോബേഴ്‌സ് തോമസ്, എന്‍ എച്ച് എം കണ്‍സള്‍ട്ടന്റ് സി ആര്‍ വിനീഷ്, ബ്ലഡ് ഫോറം ഡയറക്ടര്‍മാരയ സജി വട്ടക്കാനാല്‍, ഷാജി മാത്യു, ജയ്‌സണ്‍ പ്ലാക്കണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാമ്പില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.



0 Comments