യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ പ്രതിഷേധ ധര്‍ണ്ണ നാളെ





യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ബാങ്കുകളുടെ മനുഷ്യത്വപരമല്ലാത്ത സമീപനത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്ന വ്യാപാരികളുടെയും, വ്യവസായികളുടെയും ഇന്നത്തെ അവസ്ഥയില്‍ കേന്ദ്ര, കേരള സംസ്ഥാന, ഗവര്‍മെന്റുകളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നാളെ പ്രതിഷേധ ധര്‍ണ നടത്തും.


യു.എം.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്. വി  ഉഴുന്നാലില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. പ്രിന്‍സ് വി.സി., ടോമി കുറ്റിയാങ്കല്‍, തങ്കച്ചന്‍. പി.എം., സജി തോമസ്, സജി രചന, ബാബു നെടുമുടി തുടങ്ങിയവര്‍ പ്രസംഗിക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments