കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടം സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും ഭരണനേട്ടം അനുഭവിക്കുന്ന പദവിയിലുളളവര്‍ ജനങ്ങളെ അത് ഓര്‍മ്മിക്കണമെന്നും ജല്‍ ജീവന്‍ മിഷന്‍ ഐ.എസ്.എ പ്ലാറ്റ്‌ഫോം സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍ അഭിപ്രായപ്പെട്ടു.
ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ഇംപ്ലിമെന്റിങ്ങ് സപ്പോര്‍ട്ട് ഏജന്‍സികളുടെ ഒന്നര വര്‍ഷ കരാര്‍ കാലാവധി കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് അവസാനിച്ചിട്ടും കാലാവധി ദീര്‍ഘിപ്പിക്കുമെന്ന നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലന്നും കരാര്‍ പ്രകാരം സന്നദ്ധ സംഘടനകള്‍ക്ക് ലഭിക്കേണ്ട ഫണ്ട് അനുവദിക്കുന്നതില്‍ ബോധപൂര്‍വ്വമായ അലംഭാവം പുലര്‍ത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജല്‍ ജീവന്‍ മിഷന്‍, ഐ.എസ്.എ. പ്ലാറ്റ് ഫോം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കമാലി അന്ത്യോദയ ഡയറക്ടര്‍ പീറ്റര്‍ തെറ്റയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. റ്റി.കെ. തുളസീധരന്‍പിള്ള, റഷീദ് പറമ്പന്‍, പോള്‍സണ്‍ കൊട്ടാരത്തില്‍, ബിജു സേവ്യര്‍, പി.ജെ. വര്‍ക്കി, പി.ജി തങ്കമ്മ, പി.കെ. കുമാരന്‍, കെ.ഡി ജോസഫ്, ജിജിന്‍ വിശ്വന്‍, റോജിന്‍ ജോണ്‍, ഡാനീഷ് കെ. മാത്യു, ജയ്‌സണ്‍ ആലപ്പാട്ട്, എബിന്‍ ജോയി, അനൂപ് കുര്യന്‍,ഷീബാ ബെന്നി,അനിത ടോമി, ജിനു ജോസ്, പൗളിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments