ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി




ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്വച്ഛത ഹി സേവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ഡിവിഷന്‍ 20 ടൗണിലെ മുരുക്കോലി തോട്ടുമുക്ക് കടവ് റോഡ്ക്ലീനിങ് നടത്തി സഞ്ചാരയോഗ്യമാക്കി. ഈ ശ്രമദാന പരിപാടി  ഡിവിഷന്‍ കൗണ്‍സിലര്‍ ഡോ സഹല ഫിര്‍ദൗസ് ഉദ്ഘാടനം നിര്‍വഹിച്ചു.


നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ രാജന്‍ ടി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ലിനീഷ്,ജെറാള്‍ഡ് മേല്‍നോട്ടം വഹിച്ചു. ക്ലീനിങ്ങില്‍ ടീം വെല്‍ഫെയര്‍ അംഗങ്ങളായ യൂസഫ് ഹിബ, സക്കീര്‍ കറുകാഞ്ചേരില്‍, ഹാഷിര്‍ ഇഞ്ചക്കാട്ട്, നജീബ് ,ഫാറൂഖ് മുഹമ്മദ്,കന്റിജന്റ് ജീവനക്കാരായ അനീഷ്, രാജീവ്,ഹരിത കര്‍മ്മ സേനാംഗങ്ങളായ റഹിയാനത്ത്, അമ്പിളി ജയകുമാര്‍ ആശാവര്‍ക്കര്‍ ഷഫീന എന്നിവര്‍ പങ്കെടുത്തു.

സ്വച്ഛത ഹി സേവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ഡിവിഷന്‍ 6 പേഴുംകാട് മിനി എം.സി.എഫ്.,  ഈലക്കയം വെയിറ്റിങ് ഷെഡ് എന്നിവിടങ്ങളില്‍ ക്ലീനിംഗ് നടന്നു.



ഈ ശ്രമദാന പരിപാടി  ഡിവിഷന്‍ കൗണ്‍സിലര്‍ എസ്.കെ. നൗഫല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് സാര്‍, നൗഷാദ്  ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹരിത കര്‍മസേന  പ്രവര്‍ത്തകരായ അനുമോള്‍, മിനി, രേഖ പ്രദേശ വാസികളായ എന്‍ എം ഷരീഫ്, സുല്‍ത്താന്‍, അന്‍വര്‍, മുരളി, അലിയാര്‍ എന്നിവര്‍ പങ്കെടുത്തു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments