കരൂരില്‍ വനിതകള്‍ക്കായി ആരോഗ്യകാമ്പയിന്‍ സംഘടിപ്പിച്ചു




ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരൂര്‍ ഗ്രാമപഞ്ചായത്തും കുടക്കച്ചിറ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയും വനിതകള്‍ക്കായി സംയുക്തമായി 'ഷീ ഹെല്‍ത്ത്' ആരോഗ്യ കാമ്പയിന്‍ സംഘടിപ്പിച്ചു.



 

വലവൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്ന കാമ്പയിന്റെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.



കാമ്പയിന്റെ ഭാഗമായി 'ഏകാരോഗ്യം: നല്ല ആരോഗ്യശീലങ്ങള്‍' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പ്രിന്‍സ് അഗസ്റ്റിന്‍, വത്സമ്മ തങ്കച്ചന്‍, പഞ്ചായത്തംഗങ്ങളായ മോളി ടോമി, ആനിയമ്മ ജോസ്, ഗിരിജ ജയന്‍, സാജു ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജിന്‍സി കുര്യാക്കോസ്, ഡോ. കെ.എം. ജോസഫ്, ഡോ. റീനു രാജ്, ഡോ. എസ്. വസുധ, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments