സ്കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഒരുങ്ങി.


സ്കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഒരുങ്ങി.  

20നാണു ദർശന പ്രധാനമായ സ്കന്ദഷഷ്ഠി. പുലർച്ചെ നാലിന് നിർമാല്യദർശനത്തോടെയാണു പ്രത്യേക പൂജകൾക്കു തുടക്കം.  ഉച്ചയ്ക്ക് സ്കന്ദഷഷ്ഠി പൂജയോടെയാണു ചടങ്ങുകൾ സമാപിക്കുക.


നിർമാല്യ ദർശനത്തിനുശേഷം അഞ്ചിന് ഗണപതി ഹോമവും ഉഷഃപൂജയും നടക്കും. ആറിന് എതൃത്ത പൂജയും എതൃത്ത ശ്രീബലിയും. പന്തീരടി പൂജയ്ക്കു ശേഷം 12 മുതൽ ദർശനപ്രധാനമായ നവകാഭിഷേകവും പാലഭിഷേകവും പഞ്ചഗവ്യാഭിഷേകവും നടക്കും. ഉച്ചയ്ക്ക് 12.30നാണ്  സ്കന്ദഷഷ്ഠി പൂജ. രാവിലെ മുതൽ ക്ഷേത്രത്തിൽ അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം എന്നിവയുണ്ടാകും. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി സ്ഥാനത്തു നിന്നു പടിയിറങ്ങിയ സാമവേദാചാര്യൻ ഡോ. തോട്ടം ശിവകരൻ നമ്പൂതിരിക്ക് സ്വീകരണം നൽകും. 


സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠി വ്രതമെന്നാണ് വിശ്വാസം. ഒരു സ്കന്ദഷഷ്ഠി വ്രതം ആറു വ്രതത്തിനു തുല്യമാണ്. പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ അതിനു തുടക്കമിടുന്നതും തുലാമാസ ഷഷ്ഠിയായ സ്കന്ദ ഷഷ്ഠിയിലാണ്. വ്രതം അനുഷ്ഠിക്കുന്ന ഭക്തർ ക്ഷേത്രത്തിൽ നിന്നു നിവേദ്യം സ്വീകരിച്ചാണു മടങ്ങുന്നത്. മാനേജർ എൻ.പി. ശ്യാംകുമാർ നമ്പൂതിരി, സെക്രട്ടറി ശ്രീജിത്ത് കെ. നമ്പൂതിരി, അസിസ്റ്റന്‍റ് മാനേജർ എസ്. നാരായണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽകും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments