കൂട്ടിക്കലില്‍ മഴനിരീക്ഷണ സംവിധാനം വരുന്നു




മീനച്ചില്‍ നദീ - മഴ നിരീക്ഷണ ശൃംഖലയുടെ അനുഭവങ്ങളില്‍ നിന്നുകൊണ്ട് സമാനമായ ഒരു കൂട്ടിക്കല്‍ മാതൃക സൃഷ്ടിക്കാന്‍ മീനച്ചില്‍ നദീസംരക്ഷണ സമിതിയും സിറ്റിസണ്‍സ് ക്ലൈമറ്റ് എഡ്യൂക്കേഷന്‍ സെന്ററും തയ്യാറെടുക്കുന്നു. 



കുട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സീഡ് പ്രവര്‍ത്തനത്തോട് ചേര്‍ന്ന് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചുകൊണ്ടാണ് തുടക്കം. കൂട്ടിക്കല്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഓരോ മഴമാപിനികള്‍ വിദ്യാര്‍ത്ഥി വോളണ്ടിയര്‍മാര്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങുകയാണ് ആദ്യപടി. 

നദീ - മഴ നിരീക്ഷണം കൂട്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉത്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് വടക്കേമംഗലത്ത് അദ്ധ്യക്ഷത വഹിക്കും. മഴമാപിനി വിതരണം കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരന്‍ നിര്‍വ്വഹിക്കും. ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഉത്ഘാടനം മീനച്ചില്‍ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. 


 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോസ്, ഹെഡ്മിസ്ട്രസ്സ് ജാനറ്റ് കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും. എം.ആര്‍. ആര്‍.എം. സിറ്റിസണ്‍ സയന്‍സ് എക്‌സിബിഷനും മഴമാപിനി നിരീക്ഷകരായ സ്‌കൂള്‍ ക്ലൈമറ്റ് അക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനവും ഇതോടൊപ്പം നടക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments