പാലാ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്ന കര്‍മ്മപരിപാടിയുടെ ഭാഗമായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ കൺവെൻഷൻ നടത്തി.


 
പാലാ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്ന കര്‍മ്മപരിപാടിയുടെ ഭാഗമായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ കൺവെൻഷൻ നടത്തി.
 
വൈസ് പ്രസിഡന്റ്  രാജേഷ് ബി.യുടെ അദ്ധ്യക്ഷതയില്‍ 
പഞ്ചായത്ത് പ്രസിഡന്റ്  നിമ്മി ട്വിങ്കിള്‍രാജ്  ഉദ്ഘാടനം ചെയ്തു. 
 
യുവതലമുറയ്ക്ക് അവബോധം സ‍ൃഷ്ടിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് മുന്നേറുമെന്ന് പ്രസിഡന്റ് പറഞ്ഞു


 
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്മിതാ വിനോദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍  രമ്യാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. 
 

 
ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ്    ഇക്കോളജിക്കല്‍ സയന്‍സിലെ  ഡോ. പുന്നന്‍ കുര്യന്‍, വേങ്കേടത്ത് മുഖ്യപ്രഭാഷണം നടത്തി.  മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയിന്‍ കോ- ഓര്‍ഡിനേറ്റര്‍  ശങ്കർ വിഷയാവതരണം നടത്തി. 
 

 
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  മാത്യു തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസ്സി ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി,  ആനീസ് കുര്യന്‍,  മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി.,  ഗോപി കെ.ആര്‍.,  പി.സി.ജോസഫ്, മെര്‍ലി ജെയിംസ്,  ലീലാമ്മ ബിജു, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍  രമ്യാ രാജേഷ്, കൊഴുവനാല്‍ എ.ഇ.ഒ.  ഷൈലാ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ജോമാന്‍ മാത്യു  വി.ഇ.ഒ  സുദീപ് റ്റി.ജെ. എന്നിവർ നേതൃത്വം നൽകി



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments