മീനച്ചില്‍ കുടി വെള്ള പദ്ധതി;പൈപ്പ് ലൈന്‍ മലങ്കര ടൂറിസം ഹബ്ബിലൂടെ സ്ഥാപിക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തം





മീനച്ചില്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള പൈപ്പ് ലൈന്‍ മലങ്കര ടൂറിസം ഹബ്ബിലൂടെ സ്ഥാപിക്കാനുള്ള അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം.

പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള സ്ഥല പരിശോധനക്ക് ജലജീവന്‍ മിഷന്റെ കോട്ടയം മേഖല എ എക്സിയും സംഘവും ഇന്നലെ മലങ്കര ടൂറിസം ഹബ്ബില്‍ എത്തിയിരുന്നു.പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ മലങ്കര ടൂറിസം ഹബ്ബിന്റെ ഭൂമി വെട്ടിപ്പൊളിക്കരുത് എന്ന് പി ജെ ജോസഫ് എം എല്‍ എയും കളക്ടറും നിര്‍ദ്ദേശം നല്‍കിയെങ്കിലും അത് വകവെക്കാതെയാണ് ജലജീവന്‍ മിഷന്‍ അധികൃതര്‍ മുന്നോട്ട് പോകുന്നത്.

ഹബ്ബിനോട് ചേര്‍ന്ന് അണക്കെട്ടിലെ വെള്ളത്തില്‍ 4 ഫ്‌ലോട്ടിംഗ് മോട്ടോര്‍ സ്ഥാപിച്ച് ഹബ്ബിന്റെ പാതയോരം വെട്ടിപ്പൊളിച്ച് ഒന്നര മീറ്ററോളം വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.

ഹബ്ബില്‍ ടൈല്‍സ് വിരിച്ച ഭാഗത്തൂടെ ടിക്കറ്റ് കൗണ്ടര്‍ വഴി എം വി ഐ പി ഓഫീസിന്റെ സമീപത്തുള്ള ഗെറ്റിലൂടെ പൈപ്പുകള്‍ റോഡിലേക്ക് എത്തിക്കാനാണ് പദ്ധതി.ഹബ്ബിന്റെ ടൈല്‍സ് പതിപ്പിച്ച പാതയോരങ്ങള്‍ രണ്ടര മീറ്ററോളം വ്യാസത്തില്‍ വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ സ്ഥാപിക്കുന്നത് ഹബ്ബിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകും. 

 


 

കൂടാതെ അണക്കെട്ടിനോട് ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ദൂരവ്യാപകമായ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിതക്തര്‍ പറയുന്നു.ഹബ്ബിന്റെ പാതയോരങ്ങള്‍ വെട്ടിമുറിക്കാതെ അലന്റ ബാറിന്റെയും റൈഫില്‍ ക്ലബ്ബിന്റെയും ഇടയിലുള്ള റോഡിലൂടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിയും. 

കൂടാതെ ഹബ്ബില്‍ നിര്‍മ്മിച്ചിരിക്കുന്ന ബോട്ട് ജെട്ടിയോട് ചേര്‍ന്ന് ഫ്‌ലോട്ടിംഗ് മൊട്ടറുകള്‍ സ്ഥാപിച്ച് അണക്കെട്ടിലേക്കുള്ള റോഡ് വഴി കനാല്‍ തീരത്തൂടെ പെരുമറ്റത്തുള്ള പ്ലാന്റില്‍ പൈപ്പുകള്‍ എത്തിക്കാന്‍ കഴിയും. ഈ രണ്ട് സാധ്യനായ മാര്‍ഗങ്ങള്‍ ഒഴിവാക്കിയാണ് പൈപ്പുകള്‍ സ്ഥാപിക്കാനുള്ള അധികൃതരുടെ തീരുമാനം.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments