മൂലധന ശക്തികള്‍ അസമത്വം സൃഷ്ടിക്കുന്നു - മാര്‍. ജോസ് പുളിക്കന്‍




ആഗോളവത്കരണത്തിന്റെ ഭാഗമായി സാര്‍വദേശീയ കമ്പോളത്തില്‍ വന്‍ കിട നിക്ഷേപം നടത്തുന്ന മൂലധനശക്തികള്‍  വ്യാപകമായവിധം അസമത്വം സൃഷ്ടിക്കുന്നതായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍ അഭിപ്രായപെട്ടു. 



രാഷ്ട്രീയ ഭരണ നയങ്ങളുടെ അനന്തര സൃഷ്ടിയായി യുദ്ധങ്ങളും പ്രകൃതി  ദുരന്തങ്ങളും സൃഷ്ടിക്കുന്ന പുനര്‍  നിര്‍മിതികള്‍ക്കും പുനരധിവാസത്തിനുമായി  വന്‍കിട കമ്പനികള്‍ പുതിയ  രൂപഭാവത്തില്‍ രംഗത്ത് വരുന്നത് ഏറെ  ആശങ്ക ഉണര്‍ത്തുന്നതാണെന്നും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും പേരില്‍ വിഭജനം സൃഷ്ടിച്ച് അതില്‍ നിന്നും അധികാരവും സാമ്പത്തിക നേട്ടവും ലക്ഷ്യമാക്കിയുളള  പ്രവര്‍ത്തനങ്ങളാണ് ഇക്കാലത്ത് ഉയര്‍ന്നു വരുന്നതെന്നും ബിഷപ് തുടര്‍ന്ന് പറഞ്ഞു.



പാലാ അല്‍ഫോന്‍സിിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു വരുന്ന കാരിത്താസ് ഇന്ത്യയുടെ നാഷണല്‍ അസംബ്ലിയുടെ രണ്ടാം ദിനത്തില്‍ ആദ്യ സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്.  



കാരിത്താസ് ഇന്ത്യയുടെ ദേശീയ ചെയര്‍മാന്‍ മാര്‍. സെബാസ്റ്റ്യന്‍ കല്ലുപുര, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ. ഡോ.  പോള്‍ മൂഞ്ഞേലി, അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ.ജോളി പുത്തന്‍പുര,  ഫാ. വര്‍ഗീസ് മട്ടമന, കുശാല്‍ നിയോഗി, ജോസഫ് മാത്യു, ബബിത പിന്റോ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments