ഭക്ഷണം പത്രക്കടലാസില്‍ പൊതിയരുത്, വിളമ്പാനും പാഴ്‌സലിനും വേണ്ട; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ



ഭക്ഷണം വിളമ്പാനും പാഴ്സല്‍ നല്‍കാനും പത്രം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി (എഫ്എസ്എസ്എഐ).
 

ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഭവിഷത്തുകള്‍ ചൂണ്ടിക്കാട്ടിയാണ് ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നിര്‍ദേശം നല്‍കിയത്.പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയില്‍ ബയോആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തില്‍ കലരുകയും അതുവഴി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. 

പത്രങ്ങള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന മഷിയില്‍ അടങ്ങിയിട്ടുള്ള ഹാനികരമായ രാസവസ്തുക്കളും ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. പത്രങ്ങള്‍ വിതരണം ചെയ്യുമ്പോഴും ബാക്ടീരിയയും വൈറസുമെല്ലാം ചേക്കേറാന്‍ ഇടയുണ്ട്, പല തരത്തിലുള്ള മലിനീകരണത്തിത് ഇത് കാരണമാകും. 


 

ഇവ ഭക്ഷണത്തില്‍ കലരുകയും അതുവഴി ഭക്ഷ്യജന്യ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇതിന് പരിഹാരം കാണാനാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പാക്കേജിംഗ്) റെഗുലേഷന്‍സ് 2018 എഫ്എസ്എസ്എഐ നടപ്പിലാക്കിയത്. 

ഭക്ഷണം വിളമ്പാനും പൊതിയാനും പത്രങ്ങളോ സമാന വസ്തുക്കളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിക്കുന്നതാണിത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments