പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂലമറ്റത്ത് ധര്‍ണ്ണ നടത്തി
പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക അനുവദിക്കുക, കുടിശികയായ 18 ശതമാനം ഡി.എ അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മൂലമറ്റത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രഷറിക്ക് മുന്നില്‍ പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി.
ധര്‍ണ ജില്ലാ പ്രസിഡന്റ് ബി. സരളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തുളസീധരന്‍, സുരേന്ദ്ര ബാബു, മോഹന്‍കുമാര്‍, നാരായണപിള്ള, സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.



0 Comments