അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയില്‍,' മാറുന്ന കാലം മാറുന്ന സാഹിത്യം'എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രിന്‍സ് .ജെ പാണനാല്‍ വിഷയവതാരകനെ സദസ്സിന് പരിചയപ്പെടുത്തി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും അധ്യാപകനുമായ വി. ദിലീപ് വിഷയവതരണം നടത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സുകുമാര്‍ അരിക്കുഴ, വി.എസ്. ബാലകൃഷ്ണപിള്ള, പാപ്പി കുട്ടിയമ്മ, ലൈബ്രറി സെക്രട്ടറി അനില്‍ എം. കെ തുടങ്ങിയവര്‍ പ്രസംഗിച്ചു



0 Comments