മല്ലപ്പള്ളിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് അലമാരയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ദുരൂഹത.
വായ്പൂര്‍ സ്വദേശി അച്യുതന്റെ ഭാര്യ ഷീലയെ കള്ളന്മാര്‍ കസേരയില്‍ കെട്ടിയിട്ട ശേഷം സ്വര്‍ണം കവര്‍ന്നു എന്നാണ് പരാതി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പുറത്തുപോയി വന്ന അച്യുതന്‍ തിരിച്ചു വരുമ്പോള്‍ ഭാര്യയെ ബന്ധിച്ച നിലയിലായിരുന്നു. ഇവരുടെ മുഖത്ത് മുളകു പൊടിയും വിതറിയിരുന്നതായി പൊലീസ് അറിയിച്ചു.
തുടര്‍ന്ന് ഷീലയെ വൈദ്യ പരിശോധനയ്ക്ക് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിരലടയാള വിദ?ഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. എന്നാല്‍ വീട്ടുകരുടെ മൊഴിയില്‍ സംശയമുള്ളതായി പെരുമ്പെട്ടി പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.



0 Comments