മീനച്ചില്‍ താലൂക്കുതല വായനാമത്സരം നടത്തി





മീനച്ചില്‍ താലൂക്കുതല വായനാമത്സരം പാലാ മഹാത്മ ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. 

താലൂക്ക് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ബാബു കെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. റോയി ഫ്രാന്‍സീസ്, അഡ്വ. സണ്ണി ഡേവിഡ്, സി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


 

അംഗ ലൈബ്രറികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടുവന്ന ഹൈസ്‌കൂള്‍ വിഭാഗത്തിലേയും മുതിര്‍ന്നവരുടെയും മത്സരമാണ് നടന്നത്. പരിപാടികള്‍ക്ക് പി.വി.രാഘവപണിക്കര്‍, കെ.ആര്‍. മോഹനന്‍, ഇ.ജി. മോഹന്‍ദാസ്, സന്തോഷ് രാമപുരം എന്നിവര്‍  നേതൃത്വം നല്‍കി.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments