സന്തോഷ് മരിയസദനത്തിന് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ഏഷ്യ-പസഫിക് അവാര്‍ഡ്



മാനസികാരോഗ്യരംഗത്ത് മികച്ച എന്‍ജിഒയ്ക്കുള്ള വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ഏഷ്യ-പസഫിക് അവാര്‍ഡ് പാലായിലെ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫിന് ലഭിച്ചു. 

സംഘടനാ സെക്രട്ടറി ജനറല്‍ ഡോ. ഗബ്രിയേല്‍ ഇവ്ബിജാരോ, വൈസ് പ്രസിഡന്റ് ഡോ. റോയ് കള്ളിവയലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് കമ്മിറ്റി, മാനസികാരോഗ്യത്തില്‍ മരിയസദനത്തിന്റെ പ്രശംസനീയമായ സേവനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചു. 



ലോകമാനസിക ആരോഗ്യ ദിനമായിരുന്ന ഇന്നലെ രാവിലെ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍.വി.അശോകന്‍ അവാര്‍ഡ് സന്തോഷ് മരിയസദനത്തിന് സമ്മാനിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments