വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററും നെച്ചൂര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വോളീബോള്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് പുതിയ ജഴ്‌സിയും സ്‌പോര്‍ട്‌സ് കിറ്റുകളും നല്‍കി.
ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ അഗസ്റ്റിന്‍ സേവ്യര്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു.
ജോണി കുരുവിളയും മോനി വി. ആദുകുഴിയും ചേര്‍ന്ന് ടീം ക്യാപ്റ്റന് പുതിയ ജഴ്‌സി കൈ മാറി. വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുകൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി.എം. അബ്ദുള്ള ഖാന്‍, പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍കാട്, സെക്രട്ടറിമാരായ മോനി വി. ആദുകുഴി, ബെന്നി മൈലാടൂര്‍,ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണി കുളപ്പുറം,പി. ടി.എ, പ്രസിഡന്റ് അനസ് പാറയില്‍, അമല്‍ ദേവ്, ജയദേവന്‍, നസീര്‍ കൊച്ചെപ്പറമ്പില്‍, സന്തോഷ് തോമസ്, സക്കീര്‍ അക്കി, മാത്യു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.



0 Comments