ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച തുടക്കം




കൗമാരകുതിപ്പിന് കാതോര്‍ത്ത് പാലാ മുനിസിപ്പല്‍ സ്റ്റേഡിയം. ജില്ലാ സ്‌കൂള്‍ കായികമേള ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കും.


13 ഉപജില്ലകളില്‍നിന്ന് 3600 കൗമാര കായികതാരങ്ങള്‍ പങ്കെടുക്കും. 98 ഇനങ്ങളിലാണ് മത്സരമെന്ന് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി  ഡയറക്ടര്‍  സുബിന്‍  പോള്‍, ജോബിന്‍ വര്‍ഗീസ്, റെന്നി  സെബാസ്റ്റ്യന്‍, മാത്യു  തോമസ്, അജിമോന്‍  തോമസ്,  കെ. രാജ്കുമാര്‍,  സി. അനൂപ്  എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്‌കൂള്‍ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്.എം.വി. എച്ച്.എസ്.എസ് ആണ് നിലവിലെ ചാമ്പ്യന്‍മാര്‍. പാലാ സെന്റ് തോമസ് സ്‌കൂളാണ് രണ്ടാം സ്ഥാനക്കാര്‍. പൂഞ്ഞാര്‍ എസ്.എം.വി. സ്‌കൂളിന്റെ മികവില്‍ രണ്ടു വര്‍ഷമായി ഈരാറ്റുപേട്ട ഉപജില്ലയാണ് ഓവറോള്‍ ചാമ്പ്യന്‍മാര്‍. കഴിഞ്ഞ തവണ പാലാ സബ്ജില്ലയാണ് രണ്ടാമതെത്തിയത്.



മേളയുടെ സംഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. ഉപജില്ലാതല മത്സരങ്ങള്‍  വെള്ളിയാഴ്ചയോടെ  പൂര്‍ത്തിയാകും.  മേളയുടെ  നടത്തിപ്പിനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  സംഘാടകര്‍ പത്രസമ്മേളനത്തില്‍  പറഞ്ഞു.

ശനിയാഴ്ച രാവിലെ  9.45ന്  മാണി സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന  യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി. മേള ഉദ്ഘാടനം  ചെയ്യും. തിങ്കളാഴ്ച  വൈകുന്നേരം ജോസ്  കെ.മാണി  എം.പി  സമാപന സമ്മേളനം  ഉദ്ഘാടനം  ചെയ്യും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments