അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തില്‍ ശ്രീരാമകൃഷ്ണമിഷന്റെ 125-ാം വാര്‍ഷികാഘോഷം





രാമകൃഷ്ണമിഷന്റെ 125-ാം വാര്‍ഷികത്തിന്റെയും സംസ്‌കൃതഭാഷാ പ്രചരണത്തിന്റെയും ഭാഗമായി അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തില്‍  ''നമാമി സംസ്‌കൃതം'' എന്ന പേരില്‍ നാല് ദിവസമായി വിവിധ പരിപാടികള്‍ നടക്കുമെന്ന് മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അറിയിച്ചു.


7ന്  വൈകിട്ട് 3 ന് വിശാഖ ഹരി ശബരീമോക്ഷം ഹരികഥ (സംസ്‌കൃതം) അവതരിപ്പിക്കും. 8ന് രാവിലെ 9ന് നൊച്ചൂര്‍ വെങ്കടരാമന്റെ ആധ്യാത്മിക പ്രഭാഷണം, 11.30ന് യോഗ സമ്മേളനം ഡോ.ആത്മദേവ്  ദാമോദര്‍ നേതൃത്വം നല്‍കും.ഒക്ടോ.14ന് രാവിലെ 9.30 മുതല്‍ സംസ്‌കൃതം അധ്യാപകര്‍ക്കായി പരിശീലനക്കളരി. ഡോ. ശ്രീധരന്‍ ഇ, വി. ജ്യോതിഷ്മയി എന്നിവര്‍ നേതൃത്വം നല്‍കും.


15ന് രാവിലെ 9.30 മുതല്‍ ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ  സമ്മേളനം. ഡോ. പ്രസാദ് എം, ഡോ. പി.കെ. പ്രദീപ് വര്‍മ്മ എന്നിവര്‍ നയിക്കും. തുടര്‍ന്ന് കലാപരിപാടികള്‍.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments