അല്‍ഫോന്‍സാ കോളേജ് ബര്‍സാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന മേവട പുലവേലില്‍ റവ. ഫാ. ഡോ. ജോസ് ജോസഫ് (54) നിര്യാതനായി.
കോളേജിന്റെ രക്ഷാധികാരിയായ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോളേജ് മാനേജര്‍ പ്രോട്ടോ സിഞ്ചെല്ലുസ്സ് റവ ഡോ.ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും നേടിയ റവ.ഡോ.ജോസ് ജോസഫ് 2005 ല്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രവേശിച്ചു.പതിനെട്ടു വര്‍ഷക്കാലം കോളേജിന്റെ ആത്മീയവും ഭൗതികവുമായ അഭിവൃദ്ധിയ്ക്കു വേണ്ടി അക്ഷീണം യത്‌നിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ അഗാധമായ പാണ്ഡിത്യവും വ്യത്യസ്തമായ അദ്ധ്യാപന ശൈലിയും കൊണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രിയപ്പെട്ട അദ്ധ്യാപകനായിത്തീര്‍ന്നു. സഹ അദ്ധ്യാപകര്‍ക്ക് ഉത്തമ സൗഹൃദത്തിന്റെ നേര്‍സാക്ഷ്യമായി.
ബര്‍സാര്‍ എന്ന നിലയില്‍ വ്യക്തമായ കാഴ്ചപ്പാടോടെ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നടുനായകത്വം വഹിച്ചു. കോളേജിന്റെ ജൂബിലി ബ്ലോക്ക്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, വോളി ബോള്‍ കോര്‍ട്ട് തുടങ്ങിയവയുടെ നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. ഇംഗ്ലീഷില്‍ പി.ജി വിഭാഗമുള്‍പ്പെടെ കോളേജിലെ നിരവധി കോഴ്‌സുകള്‍ക്കു തുടക്കം കുറിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു.
2020 ല്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സ്ഥാനമേറ്റു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ കായിക രംഗങ്ങളിലും വിദ്യാര്‍ത്ഥിനികള്‍ക്ക് മികച്ച പിന്തുണയും അനുകൂലമായ ഭൗതികസാഹചര്യങ്ങളും ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ഈ വര്‍ഷം കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രധാന സംഘാടകനും അദ്ദേഹമായിരുന്നു. കോളേജിന്റെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയ്ക്കായി ദീര്‍ഘവീക്ഷണത്തോടെ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. കോളേജിന്റെ ചരിത്രത്തില്‍ അതുല്യമായ ഏടുകള്‍ എഴുതിച്ചേര്‍ത്ത റവ. ഡോ. ജോസ് പുലവേലിലിന്റെ വേര്‍പാട് കോളേജിനു നികത്താനാവാത്ത നഷ്ടമാണ്.
ഭൗതികശരീരം നാളെ രാവിലെ 9 മണിക്ക് പാലാ അല്‍ഫോന്‍സാ കോളേജില്‍ പൊതുദര്‍ശനത്തിന് കിടത്തും. 2 ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ദേവാലയത്തില്‍ വച്ചാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.



0 Comments