അഭിഭാഷകര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് കൊണ്ട് കേരള ബാര്‍ കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം പാലാ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. അഭിഭാഷകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കോടതി നടപടികളില്‍ ഹാജരായി.
പാലാ കോടതി സമുച്ചയത്തിന്റെ പോര്‍ട്ടികോയില്‍ നടന്ന പ്രതിഷേധയോഗം അസോസിയേഷന്‍ പ്രസിഡണ്ട് പ്രകാശ് സി. വടക്കന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. സോണി പി മാത്യു, അഡ്വ. പി.ആര്‍ തങ്കച്ചന്‍, അഡ്വ. ജേക്കബ് അല്‍ഫോണ്‍സ ദാസ്, അഡ്വ. റോയി കദളിയില്‍, അഡ്വ. അനില്‍കുമാര്‍ എ.എസ്, അഡ്വ.ആന്റണി ഞാവള്ളി എന്നിവര്‍ പ്രസംഗിച്ചു.



0 Comments