വിജിലന്‍സ് റെയ്ഡിന് പിന്നാലെ നിസാര പഴുതുകള്‍ കണ്ടെത്തി ഉപഭോക്താക്കളെ വട്ടംചുറ്റിച്ച് പാലാ ജോയിന്റ് ആര്‍.ടി. ഓഫീസ്.


വിജിലന്‍സ് റെയ്ഡിന് പിന്നാലെ നിസാര പഴുതുകള്‍ കണ്ടെത്തി ഉപഭോക്താക്കളെ വട്ടംചുറ്റിച്ച് പാലാ ജോയിന്റ് ആര്‍.ടി. ഓഫീസ്.


അഴിമതിക്ക് കുപ്രസിദ്ധി ആര്‍ജിച്ച ഓഫീസ് ആണ് പാലായിലെ ആര്‍ടിഒ ഓഫീസ്. നിരവധിതവണ ഇവിടെ വിജിലന്‍സ് നടന്നിട്ടുണ്ടെങ്കിലും തൊണ്ടിയോടെ കുറ്റവാളികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അത്രമാത്രം അഴിമതി കാട്ടുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണ് പാലായിലുള്ളത് എന്ന് വേണമെങ്കില്‍ പറയാം. ഏതാനും ആഴ്ചകള്‍ക്കു മുമ്പും ഇവിടെ വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു.



ഇപ്പോള്‍ ഈ ഉദ്യോഗസ്ഥര്‍ പുതിയ രീതിയിലാണ് ജനങ്ങളെ വലക്കുന്നത്. തങ്ങള്‍ക്ക് കൈക്കൂലി കിട്ടാത്തതുകൊണ്ട് തന്നെ ഇവര്‍ നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ടെസ്റ്റിംഗ് വാഹനങ്ങള്‍ ഉള്‍പ്പെടെ മടക്കി അയയ്ക്കുകയാണ് എന്നാണാരോപണം.

നിലവില്‍ സ്ഥലംമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായ രണ്ടു ഉദ്യോഗസ്ഥരാണ് ഇത്തരം പ്രവണതകള്‍ക്ക് പിന്നിലെന്നാണ് ആരോപണം. എന്നാല്‍ ഇവര്‍ മുന്‍പേര്‍ തന്നെ കൈക്കൂലി കൈപ്പറ്റിയിട്ടാണ് ഇപ്പോള്‍ നല്ല പിള്ളകള്‍ ചമയുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കണ്‍സള്‍ട്ടന്റുമാരുടെ ഇടനില ഇല്ലാതെ നേരിട്ട് ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുന്ന ആളുകള്‍ക്കും രക്ഷയില്ല.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments