ഭൂമിക ഏകോപിപ്പിക്കുന്ന പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിന്റെ ആഭിമുഖ്യത്തിൽ സന്തുഷ്ടിയുടെ വിളവെടുപ്പ് സംഗമം സംഘടിപ്പിച്ചു.
കുന്നോന്നി റിവർ വാലിയിലും ഈസ്റ്റ് ലാന്റ് ഫാമിലുമായി സംഘടിപ്പിച്ച പരിപാടി മര്യാദകളുടെ ടൂറിസം അംബാസിഡർ ഗിന്നസ് അഭീഷ് പി. ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. അക്ഷയ് ഹരി ഗിന്നസ് അഭീഷ് പി. ഡൊമിനിക്കിന് ഭൂമികയുടെ ഉപഹാരം സമ്മാനിച്ചു.
കുറുവച്ചൻ പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. കുന്നോന്നി റിവർ വാലിയുടെ ഉപജ്ഞാതാവായ അരുൺ ജാൻസ് കിഴക്കേക്കരയെയും കുടുംബാംഗങ്ങളെയും അഭീഷ് പി. ഡൊമിനിക് ഷാൾ അണിയിച്ച് ആദരിച്ചു. ഡോ. റോയി തോമസ്, പ്രസാദ് കുരുവിള, അബ്ദുള്ളാഖാൻ, ഡോ. സുനിൽ തോമസ് മേക്കലാത്ത്, ഡോ. ജുബിലന്റ് ജോബ് കിഴക്കേത്തോട്ടം എന്നിവർ പ്രസംഗിച്ചു.
ഭൂമിക ടൂറിസം പെർസ്പെക്ടീവ് കോർ ടീം അംഗങ്ങളായ നൈഷ് മാത്യു, രാജേഷ് ജോർജ്, ആന്റോ എബ്രാഹം, മനു മാനുവൽ, അരുൺ ജാൻസ്, സുര പൂഞ്ഞാർ എന്നിവർ നേതൃത്വം നൽകി.




0 Comments