ഇന്ന് പാലാ സന്ദർശിച്ച ആരോഗ്യ മന്ത്രിയുടെ അടുത്ത് ഒ.പി. ടിക്കറ്റിനായി ക്യൂ നിന്ന് മടുത്ത രോഗികളുടെ ആവശ്യം കേട്ട് മന്ത്രിക്കും സഹതാപം.
ആയിരത്തിൽപരം രോഗികൾ വരുന്ന ആശുപത്രിയിൽ ഒ.പി. ടിക്കറ്റിനായി മണിക്കൂർ സമയം നിൽക്കേണ്ടി വരുന്നവരുടെ സ്ഥിതി ഒന്നു കണ്ടറിയണമെന്ന് അവർ ആവശ്യപ്പെട്ടു.
രജിസ്റ്റർ നമ്പർ ഒരു രജിസ്റ്റർ ബുക്കിൽ രേഖപ്പെടുത്തേണ്ടി വരുന്നതിനാലാണ് തടസ്സം ഉണ്ടാകുന്നതെന്ന് അധികൃതർ പറഞ്ഞു. മൂന്ന് കൗണ്ടർ ഉണ്ട്. 60 കഴിഞ്ഞ പ്രായമായവരെ ഒത്തു പ്രത്യേകം പരിഗണിക്കണമെന്നായി ക്യൂ നിന്ന മറ്റൊരു പ്രായം ചെന്ന രോഗിയുടെ ആവശ്യം. ന്യായമെന്ന് മന്ത്രി.
ഇ ഹെൽത്ത് പദ്ധതി എന്തായി എന്ന് മന്തി ആരാഞ്ഞു.
നാളുകൾക്ക് മുൻപ് ഇതിനുള്ള വർക്കുകൾ ഇവിടെ പൂർത്തിയാക്കി ഉപകരണങ്ങളും കമ്പ്യൂട്ടറുകളും എത്തിച്ചെങ്കിലും ഒന്നുമായില്ല എന്ന് മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മന്തോട്ടം മന്ത്രിയെ അറിയിച്ചു.ഇ ഹെൽത്ത് പദ്ധതി നടപ്പാക്കിയിരുന്നുവെങ്കിൽ വീട്ടിൽ ഇരുന്ന് ഒ.പി രജിസ്ട്രേഷനും ടോക്കണും ഡോക്ടറെ കാണുന്ന സമയം നിശ്ചയിക്കാമായിരുന്നു എന്നും ജയ്സൺ പറഞ്ഞു.
ഇതിൽ താമസിയാതെ നടപടി പൂർത്തിയാക്കാമെന്ന് മന്ത്രി അറിയിച്ചു.



0 Comments