ക്ഷേത്രങ്ങളില്‍ കന്നിമാസത്തിലെ ആയില്യം നാളായിരുന്ന ഇന്ന് സര്‍പ്പത്തിന് നൂറുംപാലും സമര്‍പ്പണവും ആയില്യം പൂജയും നടന്നു. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ രാവിലെ 9.30 ന് സര്‍പ്പത്തറയില്‍ ആയില്യം പൂജ ആരംഭിച്ചു. മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രസാദ വിതരണവുമുണ്ടായിരുന്നു.
കെഴുവംകുളം, ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തില്‍ രാവിലെ 8 മുതല്‍ നാഗദേവതകള്‍ക്ക് നൂറുംപാലും കൊടുത്തു. മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
രാമപുരം നാലമ്പലങ്ങള്‍, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും കന്നിമാസ ആയില്യംപൂജ വിശേഷാല്‍ ചടങ്ങുകളോടെ നടത്തി.
കുമ്മണ്ണൂര്‍ വേണാട്ടുശ്ശേരില്‍ കൊട്ടാരത്തില്‍ രാവിലെ 8 ന് ആയില്യം പൂജ ആരംഭിച്ചു. കല്ലമ്പള്ളില്‍ ഈശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.



0 Comments